വാക് ഇൻ ഇൻറർവ്യൂ
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനുള്ള അഭിമുഖം ജനുവരി 7 ചൊവ്വ രാവിലെ11 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം നടക്കും. മെഡിക്കൽ ഓഫീസർ; യോഗ്യത: എംബിബിഎസ് , ഒരു വർഷത്തെ പ്രവൃത്തിപരിചയം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്; യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ രജിസ്ട്രേഷൻ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 45 കവിയരുത്. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ അല്ലെങ്കിൽ വോട്ടർ ഐഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും അഭിമുഖ സമയത്ത് ഹാജരാക്കണം. ഫോൺ: 04862 233030, 0486226929.
അഭിമുഖം
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ഒരു ഇലക്ട്രോണിക്സ് വിഭാഗം ട്രേഡ്സ്മാൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ജനുവരി 7ന് രാവിലെ 10.30ന് അഭിമുഖം നടത്തും.
ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണംcom
ഡെപ്യൂട്ടേഷൻ നിയമനം
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ജൂൺ 1 മുതൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത പദവിയിലുള്ള ഹിന്ദുമത വിശ്വാസികളായ ഉദ്യോഗസ്ഥർ ഏപ്രിൽ 10 നകം ഉചിത മാർഗ്ഗേന അപേക്ഷ സമർപ്പിക്കണം. സ്പെഷ്യൽ സെക്രട്ടറി, റവന്യൂ (ദേവസ്വം (A)) വകുപ്പ്, റൂം നം. 505, അഞ്ചാം നില, അനക്സ് 2, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. ഇ-മെയിൽ: secretariatdevaswom@gmail.com
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐ യിൽ സ്റ്റെനോനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത കോമേഴ്സ്/ ആർട്സ് വിഷയത്തിലുള്ള ബിരുദവും ഷോർട്ട് ഹാൻഡ് ആൻഡ് ടൈപ്പിങ്ങും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമ ഇൻ കോമേർഷ്യൽ പ്രാക്ടീസും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. താത്പ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകർപ്പും സഹിതം ജനുവരി ഏഴിന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0479-2457496.
വാക് ഇൻ ഇന്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലംബിങ്ങ്/മെയിന്റനൻസ് ജോലികൾ സുഗമമായി നടത്തുന്നതിനായി ആശുപത്രി വികസന സൊസൈറ്റി മുഖേന പ്ലംബർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ജനുവരി 10- ന് രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത ഐടിഐ പ്ലംബർ, സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484- 2386000.
കുക്കിനെ താത്കാലികമായി നിയമിക്കുന്നു
അയണിക്കാട് പ്രവർത്തിക്കുന്ന നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി കുക്കിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ജനുവരി 10 വൈകീട്ട് 5വരെ ആശുപത്രിയിൽ സമർപ്പിക്കാം. ഫോൺ: 0472 2997557.
റേഡിയോഗ്രാഫർ ട്രെയിനി
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ ട്രെയിനികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. റേഡിയേഷൻ ടെക്നോളജിയിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഡിആർആർടിയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ജനുവരി 6ന് വൈകിട്ട് 5നകം അപക്ഷ സമർപ്പിക്കാം. പ്രായപരിധി 18-41 വയസ്. ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കും.
അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.