Join Our Sports WhatsApp Group Click Here

വിവിധ എയർപോർട്ടുകളിൽ ജോലി നേടാം; കേരളത്തിലെ എയർപോർട്ടുകളിലും അവസരം

എ.ഐ എഞ്ചിനീയറിങ് സർവീസ് ലിമിറ്റഡിന് കീഴിൽ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ജോലി നേടാൻ സുവർണ്ണണാവസരം. വിവിധ എയർപോർട്ടുകളിലായി ഒഴിവുകൾ വന്ന അസിസ്റ്റന്റ് സൂപ്പർവൈസർ, റീജിയണൽ സെക്യൂരിറ്റി ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കേരളത്തിൽ തിരുവനന്തപുരത്തും ഒഴിവുണ്ട്. ആകെ 76 ഒഴിവുകളിലേക്ക് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം.

ഒഴിവുകളുടെ എണ്ണം

റീജിയണൽ സെക്യൂരിറ്റി ഓഫീസർ

  • ഡൽഹി - 1
  • ഹൈദരാബാദ്‌ - 1 
  • തിരുവനന്തപുരം - 1

അസിസ്റ്റന്റ് സൂപ്പർവൈസർ (സെക്യൂരിറ്റി)

  • ഡൽഹി - 20
  • മുംബൈ - 13 
  • നാഗ്പൂർ - 12
  • കൊൽക്കത്ത - 11
  • തിരുവനന്തപുരം - 10
  • ഹൈദരാബാദ് - 5
  • ചെന്നൈ - 2

പ്രായപരിധി

അസിസ്റ്റന്റ് സൂപ്പർവൈസർ (സെക്യൂരിറ്റി) തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് 35 വയസ്സിൽ കൂടുതലും റീജിയണൽ സെക്യൂരിറ്റി തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് 40 വയസ്സിലും കൂടുതൽ പ്രായമുണ്ടാകാൻ പാടില്ല.
 

വിദ്യാഭ്യാസ യോഗ്യത

റീജിയണൽ സെക്യൂരിറ്റി ഓഫീസർ

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രീ (കുറഞ്ഞത് 3 വർഷത്തെ ഡിഗ്രി) 
  • ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പരിജ്ഞാനം.
  • 01.01.2024 ന് ഏറ്റവും കുറഞ്ഞത് മൂന്നു മാസത്തെ സാധുതയുള്ള BCAS അടിസ്ഥാന AVSEC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • അഗ്നിശമന സേനയിൽ പ്രാവീണ്യം.
  • വ്യവസായ സുരക്ഷയിലും ദുരന്ത നിവാരണത്തിലുമുള്ള അറിവും.
  • നിയമ പരിജ്ഞാനം.
  • കംപ്യൂട്ടർ പരിജ്ഞാനം.

അസിസ്റ്റന്റ് സൂപ്പർവൈസർ (സെക്യൂരിറ്റി)

  • ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
  • ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിലുള്ള പരിജ്ഞാനം.
  • 01.01.2024 ന് ഏറ്റവും കുറഞ്ഞത് മൂന്നു മാസത്തെ സാധുതയുള്ള BCAS അടിസ്ഥാന AVSEC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • അഗ്നിശമന സേനയിൽ പ്രാവീണ്യം.
  • വ്യവസായ സുരക്ഷയിലും ദുരന്ത നിവാരണത്തിലുമുള്ള അറിവും.
  • നിയമ പരിജ്ഞാനം.
  • കംപ്യൂട്ടർ പരിജ്ഞാനം.
  • NCC B/C സർട്ടിഫിക്കറ്റ്.
  • പത്ത് വർഷത്തെ സെക്യൂരിറ്റി സൂപ്പർവൈസറി പരിചയം.

അപേക്ഷ

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസാന തിയതിയായ സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള Notification Link സന്ദർശിച്ച വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കുക.
 

Post a Comment