കേരള ടൂറിസം വകുപ്പിൽ പരിശീലന പരിപാടികളുടെ ഭാഗമായി ഇൻഫർമേഷൻ അസ്സിസ്റ്റന്റ് ട്രെയിനി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഒരു വർഷത്തെ പരിശീലന കാലാവധിയിലായി മുപ്പത്തിയഞ്ചിലേറെ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം വകുപ്പിന് കീഴിൽ കേരളത്തിലുടനീളവും മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഗോവ, മൈസൂരു എന്നിവിടങ്ങളിലുമുള്ള ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററുകളിലുമായാണ് പരിശീലനം.
യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ടൂറിസത്തിൽ ബിരുദം / ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ടൂറിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഉണ്ടായിരിക്കണം.
സ്റ്റൈപൻഡ്
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം സ്റ്റൈപൻഡായി 15000/- രൂപ ലഭിക്കും.
പ്രായം
അപേക്ഷിക്കുന്നവരുടെ പ്രായം 30 വയസ് കവിയരുത്. 30.09.2024 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക.
തിരഞ്ഞെടുപ്പ് രീതി
നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ടൂറിസം വകുപ്പിൽ മുൻപ് പരിശീലനം നേടിയ ഉദ്യോഗാർത്ഥികളും നിലവിൽ പരിശീലനം ചെയ്യുന്നവരും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ
ഈ ഒഴിവിലേക്ക് കേരള ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള Notification Link സന്ദർശിച്ച ശേഷം ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ : 8