കേരളത്തിലാകെ 3000 പേരെയാണ് ആദ്യ ഘട്ടത്തിൽ നിയമിക്കുന്നത്. കെഎസ്എഫ്ഇയുടെ 16 മേഖലാ ഓഫിസുകളുടെ അധീനതയിലായിരിക്കും തിരഞ്ഞെടുത്തവർക്കു പ്രവർത്തിക്കേണ്ടി വരിക.
കെഎസ്എഫ്ഇ യുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനമായും ചെയ്യേണ്ടി വരിക. താൽക്കാലിക നിയമനമാണ്.
യോഗ്യത: പ്ലസ് ടു
പ്രായം: 20-45.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം തപാലായി അപേക്ഷ സമർപ്പിക്കണം.
ശമ്പളം: ഇൻസെന്റീവ് അടിസ്ഥാനത്തിൽ. യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതം വിശദമായ അപേക്ഷ 2023 ഒക്ടോബർ 10നകം അയയ്ക്കണം. വി ലാസം: കെഎസ്എഫ്ഇ ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത, മ്യൂസിയം റോഡ്, ചെമ്പുക്കാവ് പിഒ, തൃശൂർ-680 020.