പ്രവാസികള്‍ക്ക് തിരിച്ചടി; കെട്ടിട വാടക കുതിച്ചുയർന്നു

റിയാദ്: സൗദി അറേബ്യയിൽ കെട്ടിട വാടക കുതിച്ചുയർന്നു.  ജൂലൈയിൽ രാജ്യത്തെ റെസിഡൻഷ്യൽ കെട്ടിട വാടകയിൽ 20 ശതമാനം വരെ വർധനയുണ്ടായതായി സാമ്പത്തിക അവലോകന റിപ്പോർട്ട്.  ഭക്ഷ്യവസ്തുക്കളുടെ വിലയിലും ജൂലൈയിൽ വർധന രേഖപ്പെടുത്തിയിരുന്നു.

 സൗദി അറേബ്യയിൽ കഴിഞ്ഞ മാസം പാർപ്പിട കെട്ടിട വാടകയിൽ വൻ വർധനവുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.  അപ്പാർട്ടുമെന്റുകൾക്കാണ് ഏറ്റവും കൂടുതൽ വർധന.  ഒരു മാസത്തിനിടെ 21.1 ശതമാനം വർധന.  ഇക്കാലയളവിൽ സാധാരണ റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ 10.3 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു.

 നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ തുടർച്ചയായ വർദ്ധനവ് ജൂലൈയിലും അനുഭവപ്പെട്ടു.  അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, ഭക്ഷ്യവസ്തുക്കൾക്ക് 1.4 ശതമാനവും റെസ്റ്റോറന്റ്, ഹോട്ടൽ ഉൽപ്പന്നങ്ങൾക്ക് 2.9 ശതമാനവും വിദ്യാഭ്യാസ സാമഗ്രികൾക്ക് 1.8 ശതമാനവും വിനോദ, കായിക ഉൽപ്പന്നങ്ങൾക്ക് 1.4 ശതമാനവും വർധനവുണ്ടായിട്ടുണ്ട്.

Post a Comment