നെയ്മർ തിരിച്ചെത്തി, ബ്രസീൽ ടീം പ്രഖ്യാപിച്ചു.

CONMEBOL-ന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അടുത്ത മാസം ആരംഭിക്കും. ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ അടുത്ത മാസം 2 മത്സരങ്ങൾ കളിക്കും. സെപ്തംബർ ഒമ്പതിന് നടക്കുന്ന മത്സരത്തിൽ ബൊളീവിയയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീലിലാണ് ഈ മത്സരം. സെപ്റ്റംബർ 13ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ പെറുവിനെ നേരിടും.പെറുവിലാണ് ഈ മത്സരം.

ഈ മത്സരങ്ങൾക്കുള്ള ടീമിനെ ഇന്നലെ ബ്രസീലിന്റെ കെയർടേക്കർ മാനേജർ ഫെർണാണ്ടോ ഡിനിസ് പ്രഖ്യാപിച്ചു. സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ തിരിച്ചെത്തി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരുക്ക് മൂലം നെയ്മർ ഖത്തർ ലോകകപ്പിന് ശേഷം ബ്രസീലിനായി കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവാണ് ടീമിന് ഏറ്റവും കൂടുതൽ ഊർജം നൽകുന്നത്. ബ്രസീലിന്റെ സ്ക്വാഡ് താഴെ.

GOALKEEPERS:
Alisson
Bento
Ederson

DEFENDERS:
Danilo
Vanderson
Caio Henrique
Renan Lodi
Gabriel Magalhães
Ibanez
Marquinhos
Nino

MIDFIELDERS:
André
Bruno Guimarães
Casemiro
Joelinton
Raphael Veiga

ATTACKERS:
Antony
Gabriel Martinelli
Matheus Cunha
Neymar
Richarlison
Rodrygo
Vinícius Júnior

Post a Comment