കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചുറിയാദ്: കാര്‍ ഓടിക്കുന്നതിനിടെ  ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം, തോട്ടക്കാട് സ്വദേശി ഭരതൻ മധു (56) ആണ് മരിച്ചത്.

 30 വർഷം റിയാദിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം പുതിയ വിസയിൽ ഒമ്പത് മാസം മുമ്പാണ് തിരിച്ചെത്തിയത്. 

വാഹനം ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ റെഡ്ക്രസൻറ് ആംബുലൻസിൽ നാഷനൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
 ഭാര്യ - ബിന്ദു, മക്കൾ - അഭിനവ് കൃഷ്ണ, അധിനഫ് കൃഷ്ണ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാടും ജലീൽ ആലപ്പുഴയും രംഗത്തുണ്ട്. 
my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment