സന്ദർശക വിസ പുതുക്കാൻ രാജ്യം വിടണം


ദുബൈ: സന്ദർശക വിസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം ദുബായിലും. രാജ്യത്തിനു പുറത്തു പോകണമെന്ന നിയമം അബുദാബിയും ഷാർജയും നടപ്പാക്കിയപ്പോഴും ദുബായിൽ രാജ്യം വിടാതെ തന്നെ വിസ പുതുക്കാമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് ഏർപ്പെടുത്തിയ സൗകര്യം, പുതിയ സാഹചര്യത്തിൽ ഒഴിവാക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ജോലി തേടിയെത്തിയവർ, മക്കൾക്കൊപ്പം താമസിക്കുന്ന മാതാപിതാക്കൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ പുതിയ തീരുമാനം ബാധിക്കും. അയൽ രാജ്യമായ ഒമാനിൽ പോയി പുതുക്കാനുള്ള സൗകര്യം ട്രാവൽ ഏജൻസികൾ നൽകുന്നുണ്ട്. എന്നാൽ, അതിന് 1000 ദിർഹത്തിന് (ഏകദേശം 22,500 രൂപ) അടുത്താണ് യാത്രാ ചെലവ്. വീസ പുതുക്കുന്നതിന്റെ ചെലവ് വേറെയും.


കൊവിഡ് കാലത്ത് രാജ്യ അതിർത്തികൾ അടച്ചിരുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണനയിലാണ് പുറത്തു പോകാതെ തന്നെ പുതുക്കാൻ അനുവദിച്ചത്. ഇപ്പോൾ എല്ലാ രാജ്യങ്ങളും അതിർത്തി തുറക്കുകയും സാഹചര്യങ്ങൾ പഴയപടിയാവുകയും ചെയ്തതിനാലാണ് മുൻപത്തെ പോലെ തന്നെ വീസ നിയമം നടപ്പാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചത്.

my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment