പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി അന്തരിച്ചു


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി (100) അന്തരിച്ചു.


അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി & റിസര്‍ച്ച്‌ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഹീരാബെന്‍ മോദി.
നരേന്ദ്രമോദി തന്നെയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. 'അമ്മയുടെ ജീവിതം ഒരു കര്‍മയോഗിയുടെ ജീവിതമാണ്. അവസാനമായി കണ്ടപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കണമെന്ന സന്ദേശമായിരുന്നു അമ്മ നല്‍കിയത്. 100 വര്‍ഷത്തെ മികച്ച ജീവിതം ദൈവത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു'. ഇങ്ങനെയാണ് അമ്മയുടെ വിയോഗ വാര്‍ത്ത പങ്കുവെച്ച്‌ മോദി ട്വിറ്ററില്‍ കുറിച്ചത്.


രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയിലെത്തി അമ്മയെ കണ്ടിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുവെന്നായിരുന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യ നില മോശമാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു.

my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment