48 മണിക്കൂറിനിടയിൽ മഞ്ഞ് വന്ന് മൂടിയ യുഎസ് നഗരം: ശ്രദ്ധനേടി ടൈം ലാപ്സ് വീഡിയോ; ഇവിടെ കാണാം.


അതിശൈത്യം കാരണം വിറങ്ങലിക്കുകയാണ് യു.എസ് നഗരങ്ങള്‍. കനത്ത മഞ്ഞുവീഴ്ചയും വൈദ്യുതിയില്ലാത്ത അവസ്ഥയും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. സൈക്ലോണ്‍ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്‍റെ ഫലമായി 61 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
യു.എസിലെ ഒരു നഗരഭാഗത്ത് കനത്ത മഞ്ഞുവീഴ്ചയില്‍ മേഖലയാകെ മൂടിപ്പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 48 മണിക്കൂര്‍ നേരത്തെ ദൃശ്യങ്ങളുടെ ഒരു മിനിറ്റുള്ള ടൈംലാപ്സ് വിഡിയോയാണ് പ്രചരിക്കുന്നത്. വീടുകളും വാഹനങ്ങള്‍ പോകുന്ന റോഡുകളും ഉള്‍പ്പെടെ മഞ്ഞുവീഴ്ചയില്‍ മൂടുന്നത് ദൃശ്യങ്ങളില്‍ കാണാം.സൈക്ലോണ്‍ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്റെ ദുരിതത്തിലാണ് യു.എസ്. ചിലയിടങ്ങളില്‍ താപനില മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്. നാലുലക്ഷത്തോളം ആളുകളെ ബാധിച്ചു. 81,000 ത്തിലധികം ആളുകള്‍ ഇപ്പോഴും അഭയകേന്ദ്രങ്ങളിലാണ്. റോഡുകളും വീടിന്റെ വാതിലുകളും മഞ്ഞുമൂടി നിരവധിപേര്‍ വാഹനങ്ങളിലും വീടുകളിലും കുടുങ്ങിക്കിടക്കുകയാണ്. കാറുകള്‍ തോറും രക്ഷപ്പെട്ടവര്‍ക്കായി ഉദ്യോഗസ്ഥര്‍ തിരയുകയാണ്. ന്യൂയോര്‍ക്കില്‍ ബഫല്ലോ നഗരത്തില്‍ ഹിമപാതത്തില്‍ 30ലേറെ പേര്‍ മരിച്ചിരുന്നു.
my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment