Join Our Sports WhatsApp Group Click Here

ബഹ്റൈൻ മൾട്ടി എൻട്രി ഇലക്ട്രോണിക് വിസ .

പരിശീലന ആവശ്യങ്ങൾക്കായി ബഹ്‌റൈനിൽ എത്തുന്നവർക്കായി ആറു മാസത്തെ മൾട്ടി എൻട്രി ഇലക്ട്രോണിക് വിസ .

പരിശീലന ആവശ്യങ്ങൾക്കായി ബഹ്‌റൈനിൽ എത്തുന്നവർക്കായി ആറു മാസത്തെ മൾട്ടി എൻട്രി ഇലക്ട്രോണിക് വിസ .

വിസ കാലാവധി മറ്റൊരു ആറുമാസത്തേക്കുകൂടി പുതുക്കാം. 60 ദിനാറാണ് വിസ ഫീസ്. അപേക്ഷകർ പരിശീലത്തിന് ആവശ്യമായ വ്യവസ്ഥകൾ പാലിക്കുകയും പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ പരിശീലകനായോ ട്രെയിനിയായോ പ്രവർത്തിക്കുകയും വേണം. പരിശീലന വിശദാംശങ്ങൾ വ്യക്തമാക്കുന്ന കമ്പനിയിൽ നിന്നുള്ള കത്ത്, ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് കോപ്പി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

നഷണാലിറ്റി, പാസ്‌പോർട്ട് ആന്റ് റസിഡൻസ് അഫയേഴ്‌സ് സേവനങ്ങൾ വികസിപ്പിക്കുന്നതിനായി ഈ വർഷം ഫെബ്രുവരിയിൽ കാബിനറ്റ് പ്രഖ്യാപിച്ച 24 സംരംഭങ്ങളുടെ ഭാഗമായാണ് പുതിയ വിസ ആരംഭിച്ചത്. കിംഗ് ഫഹദ് കോസ്‌വേ വിസ, വിശ്വസനീയമായ യാത്രാ സംവിധാനവും പരിശീലന വിസയും, ഗൾഫ് പൗരന്മാരുടെ വിദേശ ഭാര്യമാർക്ക് താമസാനുമതി, അറൈവൽ കാർഡുകൾ റദ്ദാക്കൽ, ബഹ്‌റൈനിനകത്തും പുറത്തും പാസ്‌പോർട്ടുകൾ വിതരണം ചെയ്യൽ, മൾട്ടി എൻട്രി വിസയുടെ ഫീസ് കുറയ്ക്കൽ എന്നിവയും സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

Click here to apply

Post a Comment