വീട്ടിലിരുന്ന് മടുത്തു' 'അയ്യോ ! ഇനി ലീവ്‌ തരല്ലേ; ആറാം ക്ലാസുകാരി വയനാട് കളക്ടര്‍ക്ക് അയച്ച മെയില്‍ വൈറൽ ആകുന്നു

മഴക്കാലമായാല്‍ കളക്ടറുടെ അവധി അറിയിപ്പ് പ്രതീക്ഷിച്ച് ടിവിയുടെ മുന്‍പില്‍ കാത്തിരിക്കുന്ന കുട്ടികളെ നമുക്കറിയാം. എന്നാല്‍ ഇനി അവധി തരരുത് എന്ന് പറഞ്ഞ് കളക്ടര്‍ക്ക് സന്ദേശം അയക്കുന്ന കുട്ടികളെ പറ്റി കേട്ടിട്ടുണ്ടോ. അങ്ങനെയൊരു സന്ദേശമാണ് വയനാട് കളക്ടറുടെ മെയില്‍ ഐഡിയിലേക്ക് വന്നത്. ആറാം ക്ലാസുകാരി സഫൂറ നൗഷാദാണ് അവധി വേണ്ട എന്ന് കളക്ടോറ് പറഞ്ഞത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് വിദ്യാര്‍ഥിനിയുടെ ആവശ്യം. കുട്ടിയുടെ വ്യത്യസ്തമായ അപേക്ഷ കണ്ട കളക്ടര്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.

എത്ര തെളിമയാണ്‌ ഈ സന്ദേശത്തിന്‌ !!

മിടുക്കരാണ്‌ നമ്മുടെ മക്കൾ. അവരുടെ ലോകം വിശാലമാണ്‌. നക്ഷത്രങ്ങൾക്കുമപ്പുറത്തേക്ക്‌ നോക്കാൻ കഴിയുന്ന മിടുക്കർ.

ഇവരിൽ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്‌. അഭിമാനിക്കാം- വിദ്യാർഥികൾക്കൊപ്പം, രക്ഷിതാക്കൾക്കും അധ്യാപകർക്കും സർക്കാരിനും സമൂഹത്തിനും - വളർന്ന് വരുന്ന ഈ തലമുറയെ ഓർത്ത്‌...-കളക്ടര്‍ കുറിച്ചു.

മഴ അവധിക്കൊപ്പം കുട്ടികള്‍ക്ക് സ്നേഹോപദേശം നല്‍കുന്ന ആലപ്പുഴയിലെ കളക്ടര്‍ മാമന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.

my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment