ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ.

പ്രമുഖ സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് നിരവധി ജോലി ഒഴിവുകൾ. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി ചുവടെ. പൂർണമായും വായിച്ചു നോക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക്അപേക്ഷിക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

സെയിൽസ്മാൻ

വിദ്യാഭ്യാസയോഗ്യത എസ്എസ്എൽസി/പ്ലസ് ടു.ജ്വല്ലറി പരിചയം ഉള്ളവർക്ക് മുൻഗണന.

സെയിൽസ്മാൻ ഡയമണ്ട്സ്. എസ്എസ്എൽസി/പ്ലസ് ടു ജ്വല്ലറി പരിചയം അഭികാമ്യം

സെയിൽസ്മാൻ ട്രെയിനി

എസ്എസ്എൽസി/പ്ലസ് ടു | എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.

ഷോറൂം മാനേജർ

പ്ലസ്ടു /ബിരുദധാരി | ജ്വല്ലറി പരിചയം ഉള്ളവർക്ക്മുൻഗണന.

മാർക്കറ്റിംഗ് മാനേജർ.

ബിരുദം/ബിരുദാനന്തര ബിരുദം | മാർക്കറ്റിംഗിൽ പരിചയം അഭികാമ്യം.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന  ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

 ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ.ഇന്റർവ്യൂ വഴി നിങ്ങള്ക്ക് വേണ്ട ജോലി നേടാവുന്നതാണ്.

10th AUGUST 2022 @ KOLLAM<

10.30 AM-01.30 PM VENUE NANI HOTELS & RESORTS, KOLLAM CLOCK TOWER, BEACH ROAD, ANDAMUKKAM, CHINNAKADA, KOLLAM.

Mhr@chemmanurinternational.com

 മറ്റു ഒഴിവുകൾ ചുവടെ നൽകുന്നു.

മലപ്പുറം ഈ വർഷത്തെ ട്രോളിംഗ് നിരോധനത്തിനു ശേഷമുള്ള കടൽ പട്രോളിംഗ്,രക്ഷാപ്രവർത്തനങ്ങൾ

ക്കായി മത്സ്യബന്ധന വകുപ്പ് ഏർപ്പെടുത്തുന്ന യന്ത്രവൽകൃത യാനത്തിൽദിവസവേതന അടിസ്ഥാനത്തിൽ റസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു.

പൊന്നാനി, താനൂർ മേഖലകളിലായി സേവനം നടത്തുന്നതിനായാണ് നിയമനം. അടുത്ത ട്രോളിംഗ് നിരോധനം വരെയുള്ള കാലയളവിലേക്കാണ് നിയമനം.

കടലിൽ നീന്താൻ വൈദഗ്ധ്യമുളളവരും നല്ല കായികശേഷിയുളളവരും 20 വയസ്സിന് മുകളിൽ പ്രായമുളളവരുമായ രജിസ്ട്രേഡ് മത്സ്യതൊഴിലാളി യുവാക്കൾക്ക് അപേക്ഷിക്കാം

താൽപര്യമുളളവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച വെളള കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.15 ന് പൊന്നാനിയിലുള്ള ഫിഷറീസ് ഉപഡയറകടറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

ഫിഷറീസ് വകുപ്പ് മുഖേന ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും പരിശീലനം ലഭിച്ചവർക്കും മുൻ പരിചയ മുള്ളവർക്കും മുൻഗണന ലഭിക്കും.

💢 പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ വയലിൻ വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു.

55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് നേരിട്ടെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

💢 തിരുവനന്തപുരം പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെങ്ങാനൂർ പ്രീമെട്രിക് ഹോസ്റ്റലിൽ 2022-23 അധ്യയന വർഷത്തേക്കുള്ള മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദവും ബി എഡും ഉള്ള പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. മാസം 12000 രൂപ ലഭിക്കും.

അഭിമുഖം ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കും.

my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment