Join Our Sports WhatsApp Group Click Here

നിങ്ങളുടെ പിഎഫ് (EPF) ബാലന്‍സ് എത്രയാണെന്ന് അറിയാൻ ആഗ്രഹമുണ്ടോ? വളരെ എളുപ്പം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്‌ഒ) മെമ്ബര്‍മാര്‍ക്ക് തങ്ങളുടെ പിഎഫ് അക്കൌണ്ടുകള്‍ ഓണ്‍ലൈനായി തന്നെ നിയന്ത്രിക്കാനുള്ള ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്.

എല്ലാ മാസവും അടിസ്ഥാന ശമ്ബളത്തിന്റെ ഒരു നിശ്ചിത വിഹിതം ഓരോ ജീവനക്കാരനും തൊഴിലുടമയും ഈ പിഎഫ് അക്കൗണ്ടുകളിലേക്ക് നല്‍കുന്നു. പിഎഫ് പലിശ നിരക്ക് എല്ലാ വര്‍ഷവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിക്കും. ജീവനക്കാര്‍ക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടുകളുടെ ബാലന്‍സ് 4 രീതിയില്‍ പരിശോധിക്കാം.

എസ്‌എംഎസ് വഴി പിഎഫ് ബാലന്‍സ് പരിശോധിക്കാം

എസ്‌എംഎസ് വഴി നിങ്ങളുടെ പിഎഫ് ബാലന്‍സ് പരിശോധിക്കാം. ഇതിനായി നിങ്ങള്‍ 7738299899 എന്ന നമ്ബറിലേക്ക് “EPFOHO UAN ENG” എന്ന് എസ്‌എംഎസ് അയയ്‌ക്കുക. ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് അവസാനത്തെ പിഎഫ് കോണ്‍ട്രിബ്യൂഷനും മൊത്തം പിഎഫ് ബാലന്‍സും അടക്കമുള്ള കാര്യങ്ങള്‍ വിശദമാക്കുന്ന ഒരു എസ്‌എംഎസ് ലഭിക്കും. യുഎഎന്‍ നല്‍കാതെ തന്നെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാതിരിക്കുമ്ബോള്‍ പോലും പിഎഫ് ബാലന്‍സ് പരിശോധിക്കാന്‍ ഈ രീതി നിങ്ങളെ സഹായിക്കും. രജിസ്റ്റര്‍ ചെയ്ത നമ്ബറില്‍ നിന്ന് മാത്രമേ എസ്‌എംഎസ് അയക്കാന്‍ പാടുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഇപിഎഫ്‌ഒ വെബ്സൈറ്റ് വഴി പിഎഫ് ബാലന്‍സ് പരിശോധിക്കാം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വെബ്സൈറ്റ് വഴി ബാലന്‍സ് പരിശോധിക്കാനുള്ള ഒരു ഓപ്ഷനും ലഭ്യമാണ്. ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

  • • ഇപിഎഫ്‌ഒ വെബ്സൈറ്റില്‍ കയറി എംപ്ലോയി വിഭാഗത്തിന് കീഴിലുള്ള ‘മെമ്ബര്‍ പാസ്ബുക്ക്’ ക്ലിക്ക് ചെയ്യുക

വെബ്സൈറ്റ് സന്ദർശിക്കാനും ബാലൻസ് അറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക

  • • നിങ്ങളുടെ യുഎഎന്നും പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക
  • • നിങ്ങളുടെ പിഎഫ് പലിശ സഹിതം പിഎഫ് പാസ്ബുക്കില്‍ കാണിക്കും.
  • • നിങ്ങളുടെ യുഎഎന്‍ നമ്ബരില്‍ ഒന്നില്‍ കൂടുതല്‍ പിഎഫ് അക്കൗണ്ടുകള്‍ അറ്റാച്ച്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ ആ അക്കൗണ്ടുകളുടെ വിശദാംശങ്ങളും കാണാം. ഈ അക്കൌണ്ടുകളില്‍ ഒന്നിലുള്ള ബാലന്‍സ് പരിശോധിക്കാന്‍ നിങ്ങള്‍ മെമ്ബര്‍ ഐഡിയില്‍ ക്ലിക്ക് ചെയ്യണം.

ഉമാങ്ക് (UMANG) ആപ്പ് വഴി പിഎഫ് ബാലന്‍സ് അറിയാം

ഉമാങ്ക് ആപ്പിലോ ന്യൂ-ഏജ് ഗവേണന്‍സ് ആപ്പിനായുള്ള ഏകീകൃത മൊബൈല്‍ ആപ്പിലോ നിങ്ങളുടെ പിഎഫ് ബാലന്‍സ് പരിശോധിക്കാന്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ക്ലെയിം സ്റ്റാറ്റസ്, നോ യുവര്‍ കസ്റ്റമര്‍സ്റ്റാറ്റസ് തുടങ്ങിയ ഇപിഎഫ് വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് ഇതിലൂടെ പരിശോധിക്കാം.

ഉമാങ്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മിസ്ഡ് കോള്‍ വഴി പിഎഫ് ബാലന്‍സ് പരിശോധിക്കാം

മിസ്‌ഡ് കോള്‍ രീതിയിലൂടെ ബാലന്‍സ് പരിശോധിക്കാന്‍ നിങ്ങളുടെ രജിസ്‌റ്റര്‍ ചെയ്‌ത ഫോണ്‍ നമ്ബറില്‍ നിന്ന് ഇപിഎഫ്‌ഒ നല്‍കുന്ന നമ്ബറില്‍ ഒരു മിസ്‌ഡ് കോള്‍ നല്‍കിയാല്‍ മതി. ഇത് സൗജന്യമാണ് എന്നത് കൂടാതെ സ്‌മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ രീതി ഉപയോഗിക്കാവുന്നതാണ്. മിസ്ഡ് കോള്‍ വഴി പിഎഫ് ബാലന്‍സ് അറിയാനായി യുഎഎന്‍ നല്‍കേണ്ടതില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇതിനായി നിങ്ങളുടെ ഫോണ്‍ നമ്ബര്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്ബര്‍, പാന്‍ എന്നിവയുമായി കണക്റ്റ് ചെയ്തിട്ടുണ്ട് എന്ന കാര്യം ഉറപ്പാക്കുക.

Post a Comment