വാട്സാപ്പിൽ അഡ്മിൻ ഇനി രാജാവാണ്; അഡ്മിന് മെസേജ് ഡിലിറ്റ് ചെയ്യാം; ഒരു ഗ്രൂപ്പില്‍ 512 അംഗങ്ങളെചേർക്കാം; അടിമുടി മാറ്റങ്ങൾ; സൗകര്യങ്ങൾ..!

ഒരു പിടി അപ്ഡേറ്റുകളുമായി അടുമുടി മാറാന്‍ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ്. അനാവശ്യ മെസേജുകള്‍ അയച്ച് ഗ്രൂപ്പുകള്‍ അലങ്കോലമാകുന്നത് നോക്കി നില്‍ക്കേണ്ടി വന്ന അഡ്മിനുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് വാട്സാപ്പിലെ പ്രധാനമാറ്റം. കുഴപ്പംപിടിച്ച സന്ദേശങ്ങള്‍ ഗ്രൂപ്പുകളില്‍ നിന്ന് അഡ്മിനുകള്‍ക്ക് നേരിട്ട് ഡിലീറ്റ് ചെയ്യാം.

അംഗങ്ങളുടെ എണ്ണത്തിന്‍റെ പരിധി ഇപ്പോള്‍ ഉള്ളതില്‍ നിന്ന് ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം.

 ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വരുന്ന ആഴ്ചകളിൽ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം.

പുതുതായി വാട്സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകൾ പരിചയപ്പെടാം;

👉 ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേർ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.

👉 ഗ്രൂപ്പിലെ അംഗങ്ങൾ അനാവശ്യമായി എന്തെങ്കിലും പോസ്റ്റ് ചെയ്താൽ അതു ഡിലീറ്റ് ചെയ്യാൻ അഡ്മിൻ അംഗത്തിന്റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജിൽ അമർത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യാം.

👉 2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ ഒറ്റത്തവണ അയയ്ക്കാം. നിലവി‍ൽ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂർണമായി അയയ്ക്കാനാവും. വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്ന ടെലിഗ്രാം മെസഞ്ചർ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് വാട്സാപ്പിലെ ഈ മാറ്റം.

👉 വോയ്സ് കോളിൽ ഒരേസമയം 32 പേരെ വരെ ചേർക്കാം. ഇപ്പോൾ 8 പേരെയാണു ചേർക്കാവുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് നിലവിലുള്ള ഗ്രൂപ്പ് കോൾ സംവിധാനം തന്നെ ഉപയോഗിക്കാം.

വാട്സാപ് അപ്ഡേറ്റ് ചെയ്തിട്ടും ഈ സൗകര്യങ്ങളൊന്നും കിട്ടിയില്ലെങ്കിൽ ആശങ്കപ്പെടാനില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ പുതിയ സംവിധാനങ്ങളെല്ലാം തന്നെ എല്ലാ ഉപഭോക്തക്കളിലേക്കും എത്തും.


വാട്സപ്പ് അപ്ഡേറ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Thanks for reading


my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment