ഫ്ലിപ്കാർട്ടിൽ 6,999 രൂപയ്ക്ക് വാഷിങ് മെഷീൻ, മറ്റു ഓഫറുകളും


അമേരിക്കയിലെ പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ വൈറ്റ് വെസ്റ്റിങ്ഹൗസ് വാഷിങ് മെഷീനുകൾക്ക് വൻ ഓഫറുമായി രംഗത്ത്. ഏപ്രിൽ 11 മുതൽ 14 വരെ ഫ്ലിപ്‌കാർട്ട് ബിഗ് സേവിംഗ് ഡേ സെയിലിൽ സെമി, ഫുൾ ഓട്ടമാറ്റിക് വാഷിങ് മെഷീനുകളുടെ മുഴുവൻ ശ്രേണിയിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 


6,999 രൂപയ്ക്ക് വരെ വാഷിങ് മെഷീൻ ലഭ്യമായിരിക്കും. മറ്റു ഓഫറുകൾ ലഭിക്കുമ്പോൾ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ബ്രാൻഡിന്റെ എല്ലാ വകഭേദങ്ങളും ഫ്ലിപ്കാർട്ടിൽ ലഭ്യമാകും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ക്രെഡിറ്റ് ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം വരെ അധിക കിഴിവും വാഗ്ദാനം ചെയ്യുന്നു.

സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6, 6.5, 7, 7.5, 8, 9 കിലോഗ്രാം എന്നിങ്ങനെ 6 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 6,999 രൂപയ്ക്കാണ് വിൽക്കുക. 10.5 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 26,999 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില.

credited by manoramaonline

my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment