Join Our Sports WhatsApp Group Click Here

നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് നിങ്ങളുടെ ഫോണിൽ തന്നെ ഉണ്ട്! ( birth certificate downloading app )

 ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ലഭിക്കുന്നതിന് കേരള സർക്കാരിന്റെ https://cr.lsgkerala.gov.in എന്ന വെബ്‌സൈറ്റിലാണ് പ്രവേശിക്കേണ്ടത്. അല്ലെങ്കിൽ താഴെ കാണുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. വെബ്സൈറ്റിലെ  certificate search എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയുമ്പോൾ തുറന്നുവരുന്ന പേജിൽ ജനനം രജിസ്റ്റർ ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, ജില്ലാ എന്നിവ സെലക്ട് ചെയ്യണം.

Install App

തുടർന്ന് വരുന്ന പേജിൽ നിന്നും സർട്ടിഫിക്കറ്റ് വേണ്ട വ്യക്തിയുടെ ജനന വർഷത്തിൽ ക്ലിക്ക് ചെയുക.

പിന്നീട് ജനന സർട്ടിഫിക്കറ്റ്‌ ലഭിക്കേണ്ട വ്യക്തിയുടെ പേരും ജനനത്തീയതിയും മാതാവിന്റെ പേരും രേഖപ്പെടുത്തി സെർച്ച് ചെയുക.


സെലക്ട് ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിങ്ങൾ  തിരയുന്ന ജനനം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഉടനടി ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാകും. ഇതിന്റെ കോപ്പി ഡൌൺലോഡ് ചെയ്യുത് സൂക്ഷിക്കുന്നതിനും പ്രിന്റ് എടുക്കുന്നതിനുമുള്ള സംവിധാനം വെബ്‌സൈറ്റിൽ ഉണ്ട്.


Post a Comment