Join Our Sports WhatsApp Group Click Here

How can I send money without Internet and Application



പലരും ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇൻറർനെറ്റ് ഇല്ലാതെ പണം അയക്കണം എന്നുള്ളത്. അത്തരത്തിലൊരു ഉപകാരമുള്ള കാര്യമാണ് ഇന്ന് നിങ്ങൾ ഇവിടെ മനസ്സിലാക്കുവാൻ വേണ്ടി പോകുന്നത്. 

പണം ട്രാൻസ്ഫർ ചെയ്യുവാനും മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കുവാൻ വേണ്ടി പല ആപ്ലിക്കേഷനുകളും നമ്മളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതായി വരുന്നു ഇതു മൂലം നമ്മുടെ ഫോൺ സ്റ്റോറേജ് തന്നെയാണ് മുഴുവൻ ആകുന്നത്.
പലരും ഒന്നിൽ കൂടുതൽ ആപ്ലിക്കേഷനുകൾ ആണ് താങ്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു വെച്ചിട്ടുള്ളത് ഇത്തരത്തിൽ ഒന്നിൽ കൂടുതൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് അപകടം വരുത്തിവെക്കുകയുള്ളൂ. 

മൊബൈൽ ഫോണും ഒരു സിം കാർഡും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ പണം മറ്റൊരാൾക്ക് അയച്ചു നൽകുവാനും അല്ലെങ്കിൽ നിങ്ങൾക്ക് റിക്വസ്റ്റ് ചെയ്യുവാനും ഈ ഒരു ടെക്നോളജി കൊണ്ട് സാധിക്കും.

ചെയ്യേണ്ട കാര്യങ്ങൾ
  •  നിങ്ങളുടെ മൊബൈൽ ഫോണിലെ ഡയൽ അപ്ലിക്കേഷൻ തുറന്നതിനു ശേഷം അതിൽ *99# എന്ന് ടൈപ്പ് ചെയ്യുക 

  • ശേഷം കോൾ ബട്ടൺ അമർത്തുകയാണെങ്കിൽ നിങ്ങൾക്ക് മറ്റൊരു ഓപ്ഷൻ തുറന്നു വരുന്നതായിരിക്കും അതിൽ നിങ്ങളുടെ ഫോൺ നമ്പർ ടൈപ്പ് ചെയ്യുകയോ അല്ലെങ്കിൽ നിങ്ങളുടെ യുപി ഐഡി ടൈപ്പ് ചെയ്ത് നൽകുകയോ ചെയ്യുക. 

ഇപ്പോൾ താങ്കൾ BHIM ആയി വെരിഫൈഡ് ആയി ഇനി നിങ്ങൾക്ക് പണമിടപാടുകൾ നടത്തുവാനായി വീണ്ടും ഇതേ നമ്പർ ടൈപ്പ് ചെയ്താൽ മതി
 (*99#)

 ശ്രദ്ധിക്കേണ്ട കാര്യം
 ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ ചെയ്യുവാൻ സാധിക്കുകയുള്ളൂ. 

മുകളിൽ പറഞ്ഞ ഡയലിംഗ് നമ്പർ എപ്പോൾ വേണമെങ്കിലും മാറാം ഡയൽ നമ്പർ പരിശോധിച്ചതിനു ശേഷം മാത്രം എൻറർ ചെയ്യുന്നതായിരിക്കും നല്ലത്.


Post a Comment