This robot company needs your face ( latest tech news )

ഈ റോബോട്ട്​ കമ്പനിക്ക്​ നിങ്ങളുടെ 'മുഖം' വേണം; ഓഫർ ഒന്നരക്കോടി രൂപ


അമേരിക്ക ആസഥാനമായ പ്രശസ്തരായ റോബോട്ട്​ നിർമാതാക്കളാണ്​ വിചിത്രമായ ഓഫറുമായി രംഗത്തുവന്നിരിക്കുന്നത്​. നിങ്ങളുടെ മുഖത്തിന്‍റെ ആജീവനാന്ത റൈറ്റ്​സ്​ അവർക്ക്​ നൽകുകയാണെങ്കിൽ രണ്ട്​ ലക്ഷം ഡോളറാണ് (1.5 കോടി രൂപയോളം)​ വാഗ്ദാനം ചെയ്യുന്നത്​.


പ്രോമോബോട്ട്​ എന്ന റോബോട്ടിക്സ്​​ കമ്പനി അവരുടെ ഹ്യുമനോയ്​ഡ്​ റോബോട്ട്​ അസിസ്റ്റന്‍റിന്​​ വേണ്ടിയാണ്​ ഒരു 'മുഖത്തെ' തേടുന്നത്​. ഹോട്ടലുകളിലും ഷോപ്പിങ്​ മാളുകളിലും ജോലി ചെയ്യുന്ന റോബോട്ടിനെയാണ്​ കമ്പനി നിർമിക്കുന്നത്​. ദിവസേന ആയിരക്കണക്കിന്​ ആളുകളുമായി ഇടപഴകുന്നതും അവരെ സഹായിക്കുന്നതുമായ​ റോബോട്ടുകളെ 2023ന്​ മാളുകളിലും ഹോട്ടലുകളിലും വിന്യസിക്കാനാണ്​ കമ്പനി ഉദ്ദേശിക്കുന്നത്​.
അതേസമയം, 'ദയാശീലനും സൽഗുണനു'മെന്ന്​ തോന്നിക്കുന്ന മുഖമാണ്​ തങ്ങൾക്ക്​ വേണ്ടതെന്ന്​ പ്രോമോബോട്ട്​ അറിയിച്ചിട്ടുണ്ട്​. കൂടാതെ ആജീവനാന്തകാലത്തേക്ക്​ ആ മുഖത്തിന്‍റെ അവകാശം കമ്പനിക്കായിരിക്കും. ഏത്​ ​പ്രായത്തിലുമുള്ള പുരുഷൻമാർക്കും സ്​ത്രീകൾക്കും അതിനായി അപേക്ഷയയക്കാം. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ കഴിയുന്ന ആളുകളിൽ നിന്ന്​ മറുപടിക്കായി കാത്തിരിക്കുകയാണ്​ പ്രോമോബോട്ട്​.

പ്രോമോബോട്ട്​ ഹ്യുമനോയ്​ഡ്​ റോബോട്ടുകൾക്ക്​ പേരുകേട്ട കമ്പനിയാണ്​. അഡ്‌മിനിസ്‌ട്രേറ്റർമാർ, പ്രൊമോട്ടർമാർ, കൺസൾട്ടന്റുകൾ, ഗൈഡുകൾ, സഹായികൾ തുടങ്ങി നിരവധി റോളുകളിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ റോബോട്ടുകൾ ഇതിനകം 43 രാജ്യങ്ങളിൽ പല മേഖലകളിലായി ഉപയോഗിക്കുന്നുണ്ട്​.
യഥാർഥ മനുഷ്യരുടെ മുഖം തേടുന്ന പുതിയ റോബോട്ടിനെ വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലുമുള്ള വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും റീട്ടെയിൽ സ്റ്റോറുകളിലുമായിരിക്കും ഉപയോഗിക്കുക.
my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment